Dr. Jasser Auda
×
Languages

മതവിശുദ്ധി സംരക്ഷിക്കാന്‍ പലായനം ചെയ്യേണ്ടതുണ്ടോ

prabodhanam  Kerala, India പണ്ഡിതന്മാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന മൗലിക പ്രാധാന്യമുള്ള ഒന്നാണ് ‘യുദ്ധഭൂമി’ (ദാറുല്‍ ഹര്‍ബ്). ഈ വിഷയത്തിലെ പണ്ഡിത വീക്ഷണങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇവിടെ. ശരീഅത്തിന്റെ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണീ ഉദ്യമത്തിനു മുതിരുന്നത്. നിയമത്തിന്റെ പ്രമാണങ്ങളും കര്‍മശാസ്ത്ര പണ്ഡിതന്മാരുടെ  അഭിപ്രായങ്ങളും വസ്തുതാപരമായി വായിക്കുന്ന പക്ഷം, ദാറുല്‍ ഇസ്‌ലാം (ഇസ്‌ലാമിക രാഷ്ട്രം), ദാറുല്‍ ഹര്‍ബ് (യുദ്ധഭൂമി) എന്നീ സാങ്കേതിക പദങ്ങള്‍ ഖുര്‍ആനിലോ പ്രവാചക വചനങ്ങളിലോ വന്നിട്ടില്ലെന്ന് ബോധ്യപ്പെടും. സവിശേഷമായ ചരിത്ര സന്ദര്‍ഭങ്ങളെ അഭിമുഖീകരിക്കുന്നതിന് രാഷ്ട്രീയ കാരണങ്ങളാല്‍ ഇസ്‌ലാമിന്റെ യൗവനദശയില്‍ രൂപംകൊണ്ട സാങ്കേതിക പ്രയോഗങ്ങളാണ് ദാറുല്‍ ഇസ്‌ലാം, ദാറുല്‍ ഹര്‍ബ് എന്നിവ. വിശാല ഇസ്‌ലാമിക സാമ്രാജ്യത്തെയും നാഗരികതയെയും മറ്റു സാമ്രാജ്യങ്ങളില്‍നിന്നും നാഗരികതകളില്‍നിന്നും വേര്‍തിരിക്കുന്നതിനു മാത്രമാണ് ഈ പ്രയോഗങ്ങള്‍ രൂപപ്പെട്ടത്. മാത്രമല്ല ആ കാലത്തെ രാഷ്ട്രീയ നയങ്ങളും നിയമങ്ങളും യുദ്ധബന്ധിതമായി ആവിഷ്‌കരിക്കപ്പെട്ടതായിരുന്നുവെന്നതു നാം വിസ്മരിക്കരുത്. പ്രവാചക ജീവിതത്തെയും ഇസ്‌ലാമിക നിയമത്തെയും വ്യാഖ്യാനിച്ച ആ കാലഘട്ടത്തിലെ പണ്ഡിതന്മാര്‍ മേല്‍സൂചിത സങ്കേതികപദങ്ങള്‍ ആവിഷ്‌കരിച്ചത് സ്വാഭാവികമായ പ്രക്രിയ...

Read More

Follow us on Facebook